പഞ്ചായത്ത് അവഗണിച്ചു; നാട്ടുകാർ റോഡ് നന്നാക്കി
1467422
Friday, November 8, 2024 5:54 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ 45 വർഷം പഴക്കമുള്ള കുഴികണ്ടംമുക്ക്- ഇടമനപ്പാറ റോഡ് നാട്ടുകാർ നന്നാക്കി. പല തവണ വാർഡ് മെമ്പറുടെയും പഞ്ചായത്ത് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ചെളികുളമായി കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയിലായ റോഡ് നന്നാക്കാൻ ആരും തയാറായില്ല. പഞ്ചായത്ത് അമാന്തം പുലർത്തിയപ്പോഴാണ് നാട്ടുകാർ തന്നെ രംഗത്തിറങ്ങി സ്വന്തം കാശു മുടക്കി ക്വാറി വേസ്റ്റിട്ടു പാത നന്നാക്കിയത്. റോഡിന്റെ ശോച്യാവസ്ഥ കഴിഞ്ഞ ദിവസം ദീപികയിൽ ചിത്രം സഹിതം വാർത്തയായിരുന്നു.