രാമപുരത്ത് നിരീക്ഷണ കാമറകൾ സമർപ്പിച്ച് വ്യാപാരി കുടുംബ സംഗമം
1549425
Saturday, May 10, 2025 5:13 AM IST
രാമപുരം: നാട്ടിൽ വർധിച്ചുവരുന്ന മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് രാമപുരം ടൗണിലെ പൊതുയിടങ്ങളിൽ പൂർണമായി കവറേജ് ലഭിക്കുന്നതിന് നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം-പനങ്ങാങ്ങര സംയുക്ത യൂണിറ്റ് മാതൃകയായി.
വാർഷിക ജനറൽ ബോഡി യോഗത്തിൽ കുടുംബ സംഗമ ഉപഹാരമായാണ് യൂത്ത് വിംഗിന്റെ മാതൃക. കാമറകളുടെ സമർപ്പണ ഉദ്ഘാടനം മങ്കട സബ് ഇൻസ്പെക്ടർ സി.ഷാജഹാൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഗഫൂർ പാലപ്ര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അസീസ് ഏർബാദ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ആക്രം ചുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് സെക്രട്ടറി തോട്ടത്തൊടി മുസ്തഫ, കലകപ്പാറ ഷാക്കിർ, മണ്ഡലം പ്രസിഡന്റ് മുഹമ്മദാലി തിരൂർക്കാട്, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് യൂസഫ് രാമപുരം, ജില്ലാ കൗണ്‍സിലർ കുഞ്ഞിമൊയ്തീൻ, വനിതാ വിംഗ് ജില്ലാ സെക്രട്ടറി മുഹ്സിന കോലകണ്ണി, യൂത്ത് വിംഗ് പ്രസിഡന്റ് ഷാഫി കല്ലായി എന്നിവർ പ്രസംഗിച്ചു.
കലാവിരുന്നിന് ഷബീർ വടക്കാങ്ങര നേതൃത്വം നൽകി. ചടങ്ങിൽ മുതിർന്ന കച്ചവടക്കാരെ ആദരിച്ചു. വനിതകൾക്കായി മെഹന്തി മത്സരവും നടന്നു.