മഞ്ചേരിയിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ്
1549419
Saturday, May 10, 2025 5:13 AM IST
മഞ്ചേരി: എസ്പിസി കേഡറ്റുകൾ സ്കൂളിലെ ഇതര കുട്ടികൾക്കും സമൂഹത്തിനും മാതൃകയാകേണ്ടവരാണെന്നും സമൂഹത്തിലെ തിന്മകൾക്കും അനാചാരങ്ങൾക്കുമെതിരേ പ്രവർത്തിക്കേണ്ടവരാണെന്നും അഡീഷണൽ എസ്പി ഫിറോസ് എം. ഷഫീഖ് കുട്ടികളെ ഓർമിപ്പിച്ചു. മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നാല് സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ വിശിഷ്ടാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഇരുന്പുഴി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പുല്ലാനൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ചേക്കുട്ടിഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പൂക്കൊളത്തൂർ എന്നിവയുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്.
സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മനിലാദേവി, ഹെഡ്മിസ്ട്രസ് എൻ.വി. ജസീന, ഇരുന്പുഴി സ്കൂൾ ഹെഡ്മിസ്ട്രസ് ആമിന ബീഗം, പിടിഎ പ്രസിഡന്റ് പി.ബി. ബഷീർ, വൈസ് പ്രസിഡന്റ് സുശാന്ത്, എസ്എംസി ചെയർമാൻ മുസ്തഫ, പുല്ലാനൂർ സ്കൂൾ പ്രിൻസിപ്പൽ രാധികാദേവി, ഹെഡ്മിസ്ട്രസ് സുനിത, എസ്എംസി ചെയർമാൻ റഷീദ്,
പൂക്കൊളത്തൂർ സ്കൂൾ പ്രിൻസിപ്പൽ സി. മൂസക്കുട്ടി, ഹെഡ്മാസ്റ്റർ സുനിൽകുമാർ, പിടിഎ പ്രസിഡന്റ് ടി.കെ. റഷീദലി എന്നിവർ സന്നിഹിതരായിരുന്നു. പരേഡ് കമാൻഡർ മുഹമ്മദ് ഷഹബാസ്, സെക്കൻഡ് ഇൻ കമാൻഡർ അൻഷ എന്നിവർ പരേഡിന് നേതൃത്വം നൽകി. എട്ട് പ്ലാറ്റൂണുകളാണ് പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്.