കാ​ളി​കാ​വ്: ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം. മ​ല​യോ​ര​ത്തെ വി​ദ്യാ​ല​യ​ങ്ങ​ൾ വി​ജ​യ ശ​ത​മാ​ന​ത്തി​ലും എ ​പ്ല​സ് നി​ല​യും മെ​ച്ച​പ്പെ​ടു​ത്തി. മേ​ഖ​ല​യി​ലെ മി​ക്ക സ്കൂ​ളു​ക​ളും നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി. അ​ട​ക്ക​കു​ണ്ട് ക്ര​സ​ന്‍റ്, ജി​എ​ച്ച്എ​സ്എ​സ് പു​ല്ല​ങ്കോ​ട്, ജി​എ​ച്ച്എ​സ് അ​ഞ്ച​ച്ച​വി​ടി, എ​എ​ച്ച്എ​സ്എ​സ് പാ​റ​ൽ മ​ന്പാ​ട്ടു​മൂ​ല, ജി​എ​ച്ച്എ​സ് നീ​ലാ​ഞ്ചേ​രി എ​ന്നീ സ്കൂ​ളു​ക​ളാ​ണ് നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്.

836 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ അ​ട​യ്ക്കാ​ക്കു​ണ്ട് ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നൂ​റു​മേ​നി നി​ല​നി​ർ​ത്തി. 366 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ എ​എ​ച്ച്എ​സ്എ​സ് പാ​റ​ൽ മ​ന്പാ​ട്ടു​മൂ​ല സ്കൂ​ളും 132 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ അ​ഞ്ച​ച്ച​വി​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളും 156 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ പു​ല്ല​ങ്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും 132 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ നീ​ലാ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി.

134 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ ക​രു​വാ​ര​കു​ണ്ട് ദാ​റു​ന്ന​ജാ​ത്ത് ഹൈ​സ്കൂ​ളും നൂ​റ് ശ​ത​മാ​നം നേ​ടി. ജി​എ​ച്ച്എ​സ്എ​സ് കു​രു​വാ​ര​കു​ണ്ട് 99.9 ശ​ത​മാ​ന​വും തു​വൂ​ർ സ്കൂ​ൾ 99.5 ശ​ത​മാ​ന​വും വി​ജ​യം സ്വ​ന്ത​മാ​ക്കി. മേ​ഖ​ല​യി​ൽ 350 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യി​ട്ടു​ണ്ട്.

എ​എ​ച്ച്എ​സ്എ​സ് പാ​റ​ൽ മ​ന്പാ​ട്ടു​മൂ​ല സ്കൂ​ളി​ലെ 54 കു​ട്ടി​ക​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. പു​ല്ല​ങ്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 26 ഉം ​അ​ഞ്ച​ച്ച​വി​ടി സ്കൂ​ളി​ൽ 12 ഉം ​ക​രു​വാ​ര​കു​ണ്ടി​ൽ 58 കു​ട്ടി​ക​ളും എ ​പ്ല​സ് നേ​ടി. തു​വൂ​രി​ൽ 65 കു​ട്ടി​ക​ളും അ​ട​യ്ക്കാ​കു​ണ്ട് ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 131 കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.

ഒ​രു വി​ഷ​യ​ത്തി​ന് എ ​പ്ല​സ് ന​ഷ്ട​പ്പെ​ട്ട​വ​ർ 70 ൽ ​അ​ധി​ക​മു​ണ്ട്. ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മാ​ത്രം 46 പേ​ർ​ക്കാ​ണ് ഒ​രു വി​ഷ​യ​ത്തി​ന് എ ​പ്ല​സ് ന​ഷ്ട​പ്പെ​ട്ട​ത്. മ​ല​യോ​ര​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും വി​ജ​യ​ത്തി​ന് കൂ​ടെ നി​ന്ന അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും അ​ഭി​ന​ന്ദി​ച്ചു.