പെരിന്തല്‍മണ്ണയില്‍ സംരംഭക സഭ സംഘടിപ്പിച്ചു; 79 സംരംഭകര്‍ പങ്കെടുത്തു
1493292
Tuesday, January 7, 2025 7:43 AM IST
പെരിന്തല്‍മണ്ണ: "2024-25 സംരംഭക വര്‍ഷം 3.0'ന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയും താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംരംഭകസഭ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. 79 സംരംഭകര്‍ പങ്കെടുത്തു.
നഗരസഭാ ചെയര്മാന് പി.ഷാജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹനീഫ മുണ്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ താലൂക്ക് വ്യവസായ ഓഫീസ് ഉപജില്ല വ്യവസായ ഓഫീസര്‍ എ. സുനില്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ വി.കെ. വിജയ പ്രസംഗിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളെ പ്രതിനിധീകരിച്ച് പി.കെ. നാരായണന്, സുബൈര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
വിവിധ ബാങ്കുകളെ പ്രതിനിധീകരിച്ച് സുനീഷ്, ശ്രീധര്‍ എം. നായിക്, അനീഷ് ആനന്ദ്, തോമസ്, സീന, അശ്വതി, രമേശ് എന്നിവര്‍ സ്കീമുകള്‍ അവതരിപ്പിക്കുകയും സംരംഭകര്‍ക്ക് ലോണ്‍ സംബന്ധമായ സംശയനിവാരണങ്ങളും നിര്‍ദേശവും നല്കി. പരിപാടിയില്‍ മൂന്ന് ലോണ്‍ അപേക്ഷകളിലായി 21.5 ലക്ഷം രൂപയുടെ ലോണ്‍ സാംഗ്ഷന്‍ ലെറ്റര്‍ വിതരണവും 10 വിവിധ ഏജന്‍സികളുടെ ലൈസന്‍സുകളും വിതരണം ചെയ്തു.
മികച്ച സംരംഭത്തിനുള്ള അവാര്‍ഡ് ആര്‍എസ് ഡയറി ഫാം പ്രതിനിധി ഏറ്റുവാങ്ങി. വിവിധ രജിസ്ട്രേഷനുകള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്ക് സേവനവും പരിപാടിയില്‍ സംയോജിപ്പിച്ചു. സംരംഭകരില്‍ നിന്ന് സര്‍ക്കാരിന്റെ നയങ്ങള്‍ രൂപീകരിക്കുന്നതിനുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, പഞ്ചായത്തിലെ ഇഡിഇമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇഡിഇ കെ.ആര്. ശ്രുതി, നഗരസഭ ഇഡിഇ പി.എം. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.