ച​ങ്ങ​രം​കു​ളം: ച​ങ്ങ​രം​കു​ള​ത്ത് പാ​ല​ത്തി​ന് താ​ഴെ ഗ്ര​നേ​ഡ് ക​ണ്ടെ​ത്തി. കു​റ്റി​പ്പു​റം-​തൃ​ശൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ ച​ങ്ങ​രം​കു​ളം പ​ന്താ​വൂ​ര്‍ പാ​ല​ത്തി​ന് താ​ഴെ​യാ​ണ് ഗ്ര​നേ​ഡ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30ഓ​ടെ​യാ​ണ് സം​ഭ​വം.

പ​ന്താ​വൂ​ര്‍ പാ​ല​ത്തി​ന് താ​ഴെ മീ​ന്‍ പി​ടി​ക്കാ​നെ​ത്തി​യ രാ​ജേ​ഷി​ന്‍റെ വ​ല​യി​ല്‍ ഗ്ര​നേ​ഡ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു . സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ച​ങ്ങ​രം​കു​ളം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

എ​സ്ഐ റോ​ബ​ര്‍​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ങ്ങ​രം​കു​ളം പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ര്‍​ന്ന് മ​ല​പ്പു​റ​ത്തു നി​ന്ന് ബോം​ബ് സ്ക്വാ​ഡ് എ​ത്തി ഗ്ര​നേ​ഡ് നി​ര്‍​വീ​ര്യ​മാ​ക്കി.