അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റ​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ മൂ​ന്ന് ഓ​ട്ടോ​ക​ളെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​യാ​പു​രം സ്വ​ദേ​ശി​ക​ളാ​യ കു​ന്ന​യാം​പു​റം വീ​ട്ടി​ല്‍ ജോ​ര്‍​ജ് (60), പു​തു​ക്കു​ടി വീ​ട്ടി​ല്‍ മൊ​യ്തീ​ന്‍ (53), ആ​ശാ​രി​പ്പ​റ​മ്പി​ല്‍ ഉ​ണ്ണി​ക്കു​ട്ട​ന്‍ (47) എ​ന്നി​വ​രെ പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് മു​ക്ക​ത്തേ​ക്ക് അ​ങ്ങാ​ടി​പ്പു​റം-​പ​രി​യാ​പു​രം-​ചീ​ര​ട്ട​മ​ല വ​ഴി വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​ങ്ങാ​ടി​പ്പു​റം​താ​ഴെ ഓ​ട്ടോ പാ​ര്‍​ക്കി​ല്‍ വ​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഓ​ട്ടോ പാ​ര്‍​ക്കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മൂ​ന്ന് ഓ​ട്ടോ​ക​ളെ​യാ​ണ് കാ​ര്‍ ഇ​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രും ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രാ​ണ്. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കാ​ര്‍ ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.