പുലാമന്തോളില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി
1493293
Tuesday, January 7, 2025 7:43 AM IST
പുലാമന്തോള്‍: പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന് പനങ്ങാട് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി. സാവിത്രി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ മുഹമ്മദ് മുസ്തഫ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ടി. നസീറ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. ബിനുരാജ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത പദ്ധതി നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ. കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു.കമ്മിറ്റി ചെയര്മാന്മാരും കണ്‍വീനര്‍മാരും നേതൃത്വം നല്കി.