തി​രൂ​ര്‍: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പെ​ട​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി. തി​രൂ​രി​ല്‍ ന​ട​ന്ന കേ​ര​ള ജേ​ര്‍​ണ​ലി​സ്റ്റ്സ് യൂ​ണി​യ​ന്‍ മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​നി​ധി സ​മ്മേ​ള​നം തി​രൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ.​പി. ന​സീ​മ ഉ​ഘാ​ട​നം ചെ​യ്തു. തി​രൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. യു. ​സൈ​നു​ദ്ദീ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തി​യ അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ഐ​ഡി കാ​ര്‍​ഡ് വി​ത​ര​ണം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ബി​ശ്വാ​സ് വി​ത​ര​ണം ചെ​യ്തു.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രാ​യ ത​റോ​ല്‍ കൃ​ഷ്ണ​കു​മാ​ര്‍, കെ.​പി. അ​പ്പു​ക്കു​ട്ട​ന്‍ എ​ന്നി​വ​ര്‍​ക്ക് എം.​കെ. രാ​ഘ​വ​ന്‍ എം​പി ന​ല്‍​കി. പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച​വ​ര്‍​ക്ക് അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ നാ​വാ​മു​കു​ന്ദ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ. പ​ത്മ​കു​മാ​ര്‍, കെ​ജെ​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ബി​ശ്വാ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി. സ്മി​ജ​ന്‍, ഐ​ജെ​യു ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബാ​ബു തോ​മ​സ്, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ബോ​ബ​ന്‍ ബി. ​കി​ഴ​ക്കേ​ത്ത​റ, ജോ​സ് താ​ടി​ക്കാ​ര​ന്‍, പി.​ബി. ത​മ്പി, ഇ.​പി. രാ​ജീ​വ്, കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ബൈ​ജു വ​യ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ചി​ത്ര​ന്‍ അ​റോ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​നം ഐ​ജെ​യു ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സു​ചി​ത്ര​ന്‍ അ​റോ​റ (ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ), കാ​ര്‍​ത്തി​ക് കൃ​ഷ്ണ (സെ​ക്ര​ട്ട​റി ), എം.​പി. റാ​ഫി (ട്ര​ഷ​റ​ര്‍ ), അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, ത​റോ​ല്‍ കൃ​ഷ്ണ​കു​മാ​ര്‍, കു​ഞ്ഞി​മു​ഹ​മ്മ​ദ് കാ​ളി​കാ​വ് (വൈ​സ് പ്ര​സി​ഡ​ന്‍റ് ), നൗ​ഷാ​ദ് പ​ര​പ്പ​ന​ങ്ങാ​ടി, ഫാ​റൂ​ഖ് വെ​ളി​യ​ങ്കോ​ട്, അ​ത്തീ​ഫ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി )എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.