പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പന്തല്‍ കെട്ടി യുഡിഎഫ് സമരം
1493295
Tuesday, January 7, 2025 7:44 AM IST
പുഴക്കാട്ടിരി: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തില്‍ ഒരു വര്‍ഷമായി സെക്രട്ടറിയെ നിയമിക്കാത്തതിലും ജീവനക്കാരെ രാഷ്ട്രീയ വിരോധം വച്ച് നിയമിക്കാത്തതിലും പ്രതിഷേധിച്ച് പുഴക്കാട്ടിരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പന്തല്‍ കെട്ടി സമരം നടത്തി. മഞ്ഞളാംകുഴി അലി സമരപ്പന്തല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടുകുത്തു ബാബു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വിരമിച്ച ഒഴിവ് ഒരു വര്‍ഷം തികഞ്ഞ ഇന്നലെ യുഡിഎഫ് പ്രവര്‍ത്തകര്‍ കറി വച്ച് വിതരണം ചെയ്തത് വ്യത്യസ്ത സമരരീതിയായി.
സമരത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എം. സൈനുദ്ദീന്‍, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഉമ്മര്‍ അറക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചന്‍ ഉമ്മുക്കുല്‍സു, കെ.എസ്. അനീഷ് അങ്ങാടിപ്പുറം, രവീന്ദ്രന്, മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി കെ.പി. സാദിഖലി, വൈസ് പ്രസിഡന്റ് എന്‍. മൂസക്കുട്ടി, പഞ്ചായത്ത് മുസ്ലിം ലീഗ് അധ്യക്ഷന്‍ അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.