ഇടിവണ്ണയില്‍ തിരുനാള്‍ പത്തുമുതല്‍
1493285
Tuesday, January 7, 2025 7:43 AM IST
നിലമ്പൂര്‍: ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍ തോമാശ്ലീഹായുടേയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിരുദ്ധ സെബസ്ത്യാനോസിന്റെയും 52-ാമത് തിരുനാള്‍ ആഘോഷം 10, 11, 12 തിയതികളിലായി നടക്കുമെന്ന് തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
10 ന് വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ. കുര്യാക്കോസ് കൂമ്പക്കില് തിരുനാള്‍ കൊടിയേറ്റുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 4.45 ന് നടക്കുന്ന തിരുനാള്‍ കുര്‍ബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് കല്‍പ്ര സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോര്‍ജുകുട്ടി കണിപ്പിള്ളില്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് പൂര്‍വികരുടെ അനുസ്മരണം, സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ്, ഏഴു മണിക്ക് കലാസന്ധ്യ 11 ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാള്‍ കര്‍ബാന, വചന സന്ദേശം, നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഫൊറോന വികാരി ഫാ. ജെയ്സന് കുഴികണ്ടത്തില്‍ നേതൃത്വം നല്‍കും.
6.30 ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം അകമ്പാടം കപ്പേളയിലേക്ക്. 1500 ലേറെ വിശ്വാസികള്‍ പങ്കെടുക്കും. തുടര്‍ന്ന് അകമ്പാടം കപ്പേളയില്‍ നിന്ന് ദേവാലയത്തിലേക്ക് പ്രദക്ഷിണം, 8.15 ന് ദിവ്യകാരുണ്യ ആശീര്‍വാദം, വാദ്യമേളങ്ങള്‍, തിരുനാള്‍ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മാനന്തവാടി രൂപത സഹായ മെത്രാന്മാര് നേതൃത്വം നല്‍കും. 12ന് പ്രദക്ഷിണം ഇടിവണ്ണ കപ്പേളയിലേക്ക്. 12.30 ന് ദിവ്യകാരുണ്യ ആശിര്‍വാദം. 12.45 ന് സ്നേഹവിരുന്ന്, രണ്ട് മണിക്ക് തിരുനാളിന് കൊടിയിറങ്ങും.
വൈകുന്നേരം ഏഴിന് പിന്നണി ഗായകരായ അഞ്ജു ജോസഫും നിഖില്‍ രാജും ടോപ് സിംഗര്‍ ഫെയിം കൗഷിക് വിനോദും ചേര്‍ന്നൊരുക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ ഇടവക വികാരി ഫാ. കുര്യാക്കോസ് കൂമ്പക്കില്, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോയ് ഞള്ളംമ്പുഴ, കുഞ്ഞുമോന് പുത്തന്‍പുരക്കല്‍, ബൈജു മേനോച്ചേരി, എബിന് പാറപ്പുറം എന്നിവര്‍ പങ്കെടുത്തു.