വൈഎംസിഎയുടെ നേതൃത്വത്തില്‍ ചെസ് പരിശീലനം
1493297
Tuesday, January 7, 2025 7:44 AM IST
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം വൈഎംസിഎ വിവിധ പ്രായക്കാരായ കുട്ടികള്‍ക്കായി കോഹിന്നൂര്‍ ബേഥേല്‍ മാര്‍ത്തോമ പള്ളിയില്‍ ചെസ് പരിശീലനം ആരംഭിച്ചു. കോഹിന്നൂര്‍ സെന്റ്മേരീസ് പള്ളിവികാരി ഫാ. ഏബ്രഹാം സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ചെസ് ഒരു ഗെയിം മാത്രമല്ല, കലയും ഫിലോസഫിയും സയന്സുമാണെന്ന് അദ്ദേഹം പറഞ്ഞു. ചെസ് വിമര്‍ശനാത്മക ചിന്തയ്ക്കും പ്രശ്നപരിഹാരത്തിനും തീരുമാനമെടുക്കുന്നതിനും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉണ്ടാക്കുന്നതിനും സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ജില്ലാ ചെസ് അസോസിയേഷന് പ്രസിഡന്റ് കെ.എല്‍. ഹാഫിസും സംഘവുമാണ് ചെസ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്. ക്രിസ്ത്യന്‍ പള്ളികള്‍ ജനങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള ഉദാഹരണമാണ് പള്ളിയുടെ പാരിഷ് ഹാള്‍ ചെസ് പരിശീലനത്തിന് വിട്ടു നല്‍കിയതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.എല്‍. ഹാഫിസ് പറഞ്ഞു.
മൂന്നാംക്ലാസു മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. തേഞ്ഞിപ്പലം വൈഎംസിഎ പ്രസിഡന്റ് കെ.എല്‍.ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി കെ.വി. അഗസ്റ്റിന്, വൈസ് പ്രസിഡന്റ് കെ.സി. ജോസഫ്, ജോയിന്റ് സെക്രട്ടറി അലോഷ്യസ് ആന്റണി, പി.ജെ. സണ്ണിച്ചന് എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ചകളിലാണ് ചെസ് പരിശീലനം.