കെ.പി. പോള്‍ അനുസ്മരണം സംഘടിപ്പിച്ചു
1493290
Tuesday, January 7, 2025 7:43 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓര്ഗനൈസേഷന്, കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റാഫ് കോഓപറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി, കാലിക്കട്ട് യൂണിവേഴ്സിറ്റി പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ കോഓപറേറ്റീവ് സൊസൈറ്റി എന്നിവയുടെ സ്ഥാപക നേതാവായിരുന്ന കെ.പി. പോളിനെ അനുസ്മരിച്ച് ആര്ജിസിഇടി, സിയുപിഒ എന്നിവ സംയുക്തമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
സിന്‍ഡിക്കറ്റ് അംഗം ടി.ജെ. മാര്ട്ടിന് ഉദ്ഘാടനം ചെയ്തു. ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ചെയര്മാന് ഡോ. എം.സി.കെ. വീരാന്‍ അധ്യക്ഷത വഹിച്ചു. ആര്ജിസിഇടി ചെയര്മാന് ആര്.എസ്. പണിക്കര്‍, സിയുഎസ്ഒ പ്രസിഡന്റ് പ്രവീണ്‍കുമാര്‍, ചേലമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.ഐ. കോയ, തേഞ്ഞിപ്പലം കോഓപറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡന്റ് പ്രദീപ് മേനോന്, കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റാഫ് കോഓപറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി പ്രസിഡന്റ് സുരേഷ് കുമാര്‍, കാലിക്കട്ട് യൂണിവേഴ്സിറ്റി പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ കോഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ആര്. ശ്രീലത, അച്യുതമേനോന്, ചെയര്‍ കോ ഓര്‍ഡിനേറ്റര്‍ വി.പി. സദാനന്ദന്, കെഎസ്എസ്പിഎ നേതാവ് ശിവരാമന്നായര്, എം.എം. സചീന്ദ്രന്‍, പോളിന്റെ മകന് ജിസ് പോള്‍, സിയുപിഒ പ്രഡിഡന്റ് ഡോ. ദിനേശന് കൂവക്കായ്, വൈസ് പ്രസിഡന്റ് ബാലകൃഷ്ണന് കാളനാരി എന്നിവര്‍ പ്രസംഗിച്ചു.