ഡിഎഫ്ഒ ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചു
1493291
Tuesday, January 7, 2025 7:43 AM IST
നിലമ്പൂര്‍: ഡിഎഫ്ഒ ഓഫീസിന് നേരെ പി.വി. അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്(കെഎഫ്പിഎസ്എ) ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. ഡിഎഫ്ഒ ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമാപിച്ചു.
ഡിഎഫ്ഒ ഓഫീസിനു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചും വന നിയമഭേദഗതി അതുപോലെ തന്നെ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മിറ്റി നിലമ്പൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സംസ്ഥാന സെക്രട്ടറി പി.എം. ശ്രീജിത്ത്, ജില്ലാ പ്രസിഡന്റ് പി.എന്‍. സജീവന്, സംസ്ഥാന കൗണ്‍സിലര്‍മാരായ എ.കെ. രമേശന്, പി. പ്രമോദ,ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ശ്രീദീപ്, കൗണ്‍സിലര്‍ ടി.എസ്. അമൃതരാജ് എന്നിവര്‍ നേതൃത്വം നല്കി.