കരുളായി വനത്തിലെ കാട്ടാന ആക്രമണം വനംവകുപ്പിന്റെ അനാസ്ഥയെന്ന് എന്‍പിപി
1493296
Tuesday, January 7, 2025 7:44 AM IST
വെട്ടത്തൂര്‍: നിലമ്പൂര്‍ കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടത് വനംവകുപ്പിന്റെ കൊടും അനാസ്ഥയുടെ ഉത്തമ ഉദാഹരണമാണന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്ക്കുന്നത് അപലപനീയമാണെന്നും നാഷണല്‍ പ്രോഗ്രസീസ് പാര്‍ട്ടി (എന്‍പിപി) മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മലയോര കര്‍ഷകരെയും ആദിവാസി ഗോത്ര വിഭാഗങ്ങളെയും വനമേഖലയില്‍ നിന്ന് ഇറക്കിവിടാനുള്ള ഗൂഢതന്ത്രങ്ങളുടെ ഭാഗമാണ് സര്‍ക്കാര്‍, വനം വകുപ്പുകളുടെ നിസംഗതയെന്ന് യോഗം വിലയിരുത്തി.
ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജെയിംസ് തെക്കേക്കുറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സെബാസ്റ്റ്യന്‍ ജോസഫ്, ലൈജു ഓലിക്കര, എ.എം. സണ്ണി, ബോബന് കൊക്കപ്പുഴ, ബിഞ്ജു മാലാപറമ്പ്, ജോപ്പന് താഴെക്കോട്, തോമസ് ഇല്ലിമൂട്ടില്‍, ലുബിന് ഓലിക്കര എന്നിവര്‍ പ്രസംഗിച്ചു.