കെപിപിഎച്ച്എ പഠന ക്യാമ്പ് ആരംഭിച്ചു
1373583
Sunday, November 26, 2023 7:51 AM IST
പെരിന്തല്‍മണ്ണ: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) ദ്വിദിന ജില്ലാ പഠന ക്യാമ്പ് പൂപ്പലം ഒഎയുപി സ്കൂളില്‍ ആരംഭിച്ചു. പി. അബ്ദുള്‍ഹമീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെപിപിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.എം ജലീല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം.സൈതലവി, സംസ്ഥാന സെക്രട്ടറി കെ.പി.റംലത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എന്‍.എ ഷെരീഫ്, ജില്ലാ മുന്‍ ഭാരവാഹികളായ കെ.എ. ലത്തീഫ്, ഉമ്മര്‍ പാലഞ്ചേരി, യൂസഫ് സിദ്ദീഖ്, ഒഎയുപി സ്കൂള്‍ മാനേജര്‍ അഡ്വ. കെ.ടി. ഉമ്മര്‍, ഹെഡ്മാസ്റ്റര് മുഹമ്മദ് അന്‍വര്‍, ജില്ലാ ട്രഷറര്‍ യു. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.