ജൻ ശിക്ഷണ്‍ സൻസ്ഥാൻ: തൊഴിൽ പരിശീലനം തുടങ്ങി
1226822
Sunday, October 2, 2022 12:23 AM IST
നിലന്പൂർ: ജൻ ശിക്ഷണ്‍ സൻസ്ഥാൻ നടത്തുന്ന തൊഴിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പി.വി. അബ്ദുൾ വഹാബ് എംപി നിർവഹിച്ചു.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് 2016 ൽ നിർമിച്ച തൊഴിൽ പരിശീലന കേന്ദ്രം ജൻ ശിക്ഷണ്‍ സൻസ്ഥാൻ ഏറ്റെടുത്ത് അപ്പാരൽ, പ്ലംന്പിംഗ്, കന്പ്യൂട്ടർ എന്നീ മേഖലകളിലായി നൂറു പേർക്കാണ് ഒന്നാംഘട്ടത്തിൽ പ്രവേശനം നൽകിയത്. തൊഴിൽ പരിശീലനത്തിലൂടെ സ്വയംപര്യപ്തത കൈവരിക്കാൻ യുവതീയുവാക്കളെ സന്നദ്ധരാക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നു കോഴ്സുകളുടെ ഉദ്ഘാടനം നിർവഹിച്ച് അബ്ദുൾ വഹാബ് എംപി പറഞ്ഞു.
യുവതലമുറക്ക് അവർക്കനുയോജ്യമായ രീതിയിലുള്ള തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കുവാനും അതിനനുസരിച്ചുള്ള പരിശീലനങ്ങൾ ചിട്ടപ്പെടുത്തുവാനുമാണ് ശ്രദ്ധിക്കേണ്ടത്. തൊഴിൽ നേടുന്നതിലൂടെ മാത്രമേ ഓരോ വ്യക്തിയുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ബിഡിഒ ജയരാജൻ, വണ്ടൂർ എസ്സി ഡെവലപ്മെന്റ് ഓഫീസർ സതീഷ്, ജെഎസ്എസ് ഡയറക്ടർ വി. ഉമ്മർകോയ, വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഇ. സിത്താര, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ കെ.കെ. സാജിത, വണ്ടൂർ ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ സുനിൽകുമാർ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്തംഗം ടി. സുലൈഖ, ശിവശങ്കരൻ, ജെഎസ്എസ് പ്രോഗ്രാം ഓഫീസർ സി. ദീപ എന്നിവർ പങ്കെടുത്തു.