നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
1549259
Friday, May 9, 2025 7:38 AM IST
നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽനിന്ന് വർഷങ്ങളായി രാത്രി എട്ടുമണിക്ക് ഉണ്ടായിരുന്ന വേങ്കവിള- വേട്ടംപള്ളി - മൂഴി സർവീസും,
നെടുമങ്ങാടുനിന്നു പുത്തൻ പാലം വഴി മുതുവിളയിലേക്ക് ഉണ്ടായിരുന്ന സർവീസും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽ സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി നെടുമങ്ങാട് എടിഒ ആർ.ജെ. ഷെസിനു നിവേദനം നൽകി.
നിവേദക സംഘത്തിൽ നെടുമങ്ങാട് മുനിസിപ്പൽ മുൻ ചെയർമാൻ കെ. സോമശേഖരൻ നായർ, പുലിപ്പാറ യൂസഫ്, നെടുമങ്ങാട് ശ്രീകുമാർ, നിബിൻ, ജഗൻ, വി. നിബിൻ എന്നിവരും ഉണ്ടായിരുന്നു.