കുളമ്പുരോഗ പ്രതിരോധം: പഞ്ചായത്തുതല ഉദ്ഘാടനം
1549258
Friday, May 9, 2025 7:38 AM IST
നെടുമങ്ങാട്: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി - ആറാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ആനാട് വെറ്ററിനറി ഡിസ്പെൻസറിയിൽ ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീകല, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറായ സരിതയ്ക്ക് വാക്സിൻ കൈമാറിക്കൊണ്ട് നിർവഹിച്ചു.
വെറ്ററിനറി സർജൻ ഡോ. എ.ജെ. കീർത്തി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. ലീലാമ്മ എന്നിവർ സംസാരിച്ചു.