നാട്യാഞ്ജലി വാര്‍ഷിക ആഘോഷപരിപാടി
1549252
Friday, May 9, 2025 7:32 AM IST
പാറശാല: പ്ലാമൂട്ടുകട നാട്യഞ്ജലി ഡാന്‍സ് അക്കാദമിയുടെ എട്ടാം വാര്‍ഷിക ആഘോഷ പരിപാടികള്‍ കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ആറയൂര്‍ ഇടവക വികാരി ഫാ. വി.പി. ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ഷൈന്‍ അഗസ്റ്റിന്, പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മ ചെയര്മാന് പി.എസ്. മേഘവര്ണന്, വിനു ജോസ്, ജോസ് വിക്ടര്‍, ജോണസ് ക്രിസ്റ്റഫര്‍, വത്സല, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.