വേനല്‍ക്കൂടാരം അവധിക്കാല ക്യാമ്പ്
1548692
Wednesday, May 7, 2025 7:06 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ആറു പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത ഇരുനൂറ്റിഅന്പതില്പ്പരം വിദ്യാർഥികളെ ഉള്‍പ്പെടുത്തി 'വേനല്‍ക്കൂടാരം' അവധിക്കാല ക്യാമ്പ് പാറശാല ഗവ. വിഎച്ച്എസ് സ്കൂളില്‍ സംഘടിപ്പിച്ചു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അസ്. ആര്യദേവന്‍, വിനിതകുമാരി, ജെ. ജോജി, ബ്ലോക്ക് അംഗം വൈ. സതീഷ്, പഞ്ചായത്ത് അംഗം എം. സുനില്‍, ബിനില്‍ കുമാര്‍, അജികുമാര്‍, ജി.ഒ. സുജന്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.
അതിഥി സല്ലാപം പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് കുമാര്‍ കുട്ടികളുമായി സംവദിച്ചു. വിവിധ മേഖലകളില്‍നിന്നും കവി ഗിരീഷ് പുലിയൂര്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അജിത്, കാര്‍ട്ടൂണിസ്റ്റ് ഹരി ചാരുത, മജീഷ്യന്‍ ശരത് അരുവിപ്പുറം, വയലിനിസ്റ്റ് അമിത് എന്നിവര്‍ ക്ലാസെടുത്തു. ഇന്നു വൈകുന്നേരത്തോടുകൂടി ക്യാമ്പ് സമാപിക്കും. സമാപന സമ്മേളനം കെ. അന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.