രാഷ്ട്രീയ ജനതാദൾ പൂവാർ പഞ്ചായത്ത് സമ്മേളനം
1549246
Friday, May 9, 2025 7:32 AM IST
പൂവാർ: രാഷ്ട്രീയ ജനതാ ദൾ പൂവാർ പഞ്ചായത്ത് സമ്മേളനം 11നു പൂവാറിൽ നടക്കും. വൈകുന്നേരം മൂന്നിന് ഓക്സ് ഫോർഡ് കോളജിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോവളം ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. സെൽവാനോസ് അധ്യക്ഷത വഹിക്കും.
പ്രതിനിധി സമ്മേളനത്തിൽ പുല്ലുവിള ജോയ്, കരിച്ചൽ ഗോപാലകൃഷ്ണൻ, ആർ. ബാഹുലേയൻ, പുല്ലുവിള വിൻസന്റ്, ബി.എം. ഹനീഫ തുടങ്ങിയവർ പ്രസംഗിക്കും. വൈകുന്നേരം ആറിന് പാലം ജംഗ്ഷനിൽ നടക്കുന്ന പൊതു സമ്മേളനം രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. എ. നീലലോഹിത ദാസ് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുമാനൂർ മുരുകന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പരശുവയ്ക്കൽ രാജേന്ദ്രൻ, അഡ്വ. ജമീല പ്രകാശം, മലയിൻകീഴ് ചന്ദ്രൻ നായർ, എം. മുബാറക്, എസ്. സുനിൽ ഖാൻ, വിഴിഞ്ഞം ജയകുമാർ, അഡ്വ. ജി. മുരളീധരൻ നായർ, തെന്നൂർകോണം ബാബു, എസ്. നടരാജൻ ആശാരി തുടങ്ങിയവർ സംസാരിക്കും.