പെരുമ്പഴുതൂർ-അരുവിപ്പുറം-മാമ്പഴക്കര റോഡ് ബിഎം-ബിസി നിലവാരത്തിലേയ്ക്ക്
1548977
Thursday, May 8, 2025 7:24 AM IST
െയ്യാറ്റിന്കര: പെരുമ്പഴുതൂർ- അരുവിപ്പുറം-കീളിയോട്- മാമ്പഴക്കര റോഡ് ബിഎം- ബിസി നിലവാരത്തിലേയ്ക്ക് നവീകരിക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
പെരുന്പഴുതൂര്‍ ജംഗ്ഷനില്‍ ചേര്‍ന്ന ചടങ്ങില്‍ സി.കെ ഹരീന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ. ഷിബു, ഡോ. എം.എ സാദത്ത്, ജെ. ജോസ് ഫ്രാങ്ക്ളിന്, സിപിഎം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാര്‍, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കൊടങ്ങാവിള വിജയകുമാര്‍ തു ടങ്ങിയവർ പങ്കെടുത്തു.
നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പെരുമ്പഴുതൂർ- അരുവിപ്പുറം- കീളിയോട്- മാമ്പഴക്കര റോഡ് ഏഴ് കോടി രൂപ വിനിയോഗിച്ച് ബിഎം- ബിസി നിലവാരത്തിൽ നവീകരിക്കുന്നത്. ആവണി കണ്‍സ്ട്രക്ഷന്‍സ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
ആറര കിലോമീറ്ററാണ് ഈ റോഡുകളുടെ ആകെ ദൈര്‍ഘ്യം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ജിഎസ്ബി, വെറ്റ്മിക്സ് എന്നിവ ഉപയോഗിച്ച് റോഡ് ഉയര്‍ത്തുന്നതിനും അത്യാവശ്യ സ്ഥലങ്ങളില്‍ ഓട, കള്‍വര്‍ട്ട്, സംരക്ഷണഭിത്തി എന്നിവ നിര്‍മിക്കുന്നതിനും ഉപരിതലം ബി.എം- ബി.സി ഉപയോഗിച്ച് നവീകരിക്കുന്നതിനും കൂടാതെ റോഡ് സുരക്ഷാ പ്രവൃത്തികള്‍ ചെയ്യുന്നതിനുമാണ് എസ്റ്റിമേറ്റില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
എട്ടുമാസമാണ് നിര്‍മാണ കാലാവധി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഹൈടെക്ക് റോഡ് എന്ന നാട്ടുകാരുടെ അഭിലാഷം സാക്ഷാത്കരിക്കപ്പെടും.