ഗ്യാസ് ഏജൻസി ഉടമയുടെ പണം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ
1549241
Friday, May 9, 2025 7:19 AM IST
തിരുവനന്തപുരം: ട്രാവൻടൂർ ഗ്യാസ് ഏജൻസി ഉടമയെ പറ്റിച്ച് 23 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മാനേജരായ അഭിഭാഷകൻ അറസ്റ്റിൽ.
ഉൗരൂട്ടന്പലം അയണിമൂട് സ്വദേശി അഡ്വ. എം.എസ്. അനിൽ വസാദാണ് അറസ്റ്റിലായത്. ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്ത വകയിൽ നേരിട്ടും ഗൂഗിൾപേ മുഖേനയും ലഭിക്കേണ്ട 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് മാനേജർ ആയിരുന്ന അനിൽ വസാദിനെ അറസ്റ്റ് ചെയ്തത്.
അക്കൗണ്ടന്റായ രണ്ടാം പ്രതിയുമായി ഒത്തുകളിച്ചു പണം തട്ടിയെന്ന കേസിലാണ് വലിയതുറ എസ്ഐയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാർഡ് ചെയ്തു. പ്രതിക്കെതിരെ കന്റോണ്മെന്റ്, തന്പാനൂർ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസ് നിലവിലുണ്ടെന്നു പോലീസ് അറിയിച്ചു.