ഏകദിന സമ്മര്‍ ക്യാമ്പ് നടത്തി
1548693
Wednesday, May 7, 2025 7:06 AM IST
മെഡിക്കല്‍കോളജ്: മുക്കില്‍ക്കട ആവുക്കുളം ചെല്ലമംഗലം റസിഡന്റ്സ് അസോസിയേഷന്റെ ബാലസമാജം അംഗങ്ങള്‍ക്കായി ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. അയ്യങ്കാളി നഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ ക്യാമ്പിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക മത്സരങ്ങള്‍, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്, അനുഭവപരിചയങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. കഴക്കൂട്ടം എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. ഷംസുദ്ദീന് ലഹരിവിരുദ്ധ ബോധവത്രണ ക്ലാസ് നയിച്ചു.
ചിത്രരചനാ മത്സരം, ട്രഷര്‍ ഹണ്ട്, നാച്ചുറല്‍ സ്കാവഞ്ചര്‍ ഹണ്ട് എന്നീ മത്സരങ്ങള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാപന സമ്മേളനം ചെല്ലമംഗലം വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രിദേവി ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് പ്രസിഡന്റ് അഡ്വ. വേണു അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് രവീന്ദ്രന് സ്വാഗതം പറഞ്ഞു. പൗഡിക്കൊണം വാര്‍ഡ് കൗണ്‍സിലര്‍ അര്‍ച്ചന മണികണ്ഠന്, എക്സിക്യൂട്ടീവ് അംഗം വിജയേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.