റാപ്പർ വേടന്റെ പരിപാടിക്കിടെ അപകടം: ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു
1549007
Thursday, May 8, 2025 11:14 PM IST
കിളിമാനൂർ : കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി സ്വദേശി ആങ്ങാവിള പോപ്പിൻസ് സ്ഥാപന ഉടമയും വക്കം കോടംപള്ളി തെക്കുവിളാകം വീട്ടിൽ ഗോപിനാഥന്റെ മകൻ ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്.
എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം അഞ്ചിനായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.