തിരുവനന്തപുരം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള സ​ർ​ക്കി​ളി​ന്‍റെ ക​ൾ​ച്ച​റ​ൽ വി​ഭാ​ഗ​മാ​യ സ്റ്റാ​ബോ​ക്ക് (സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് ക്ല​ബ് ), കേ​ര​ള സ​ർ​ക്കി​ളി​ലെ ഓ​ഫീ​സ​ർ​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചുകൊ​ണ്ടു ന​ട​ത്തു​ന്ന പ​തി​നാ​റാ​മ​ത് എ​ൻ എ​സ്‌ മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട എ​സ്‌എപി ഗ്രൗ​ണ്ടി​ൽ 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ം.

കേ​ര​ള​ത്തി​ലെ ആറു മൊ​ഡ്യൂ​ളു​ക​ളി​ൽ നി​ന്നാ​യി എട്ടു ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഉ​ദ്ഘാ​ട​നം എ​സ്‌എപി പേ​രൂ​ർ​ക്ക​ട ക​മാ​ൻഡന്‍റ് ഷ​ഹ​ൻ​ഷ 10നു രാ​വി​ലെ 9.30ന് ​നി​ർ​വ​ഹി​ക്കും. എ​സ്‌ബിഐയു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും എ​സ്‌ബിഐ ഓ​ഫീ​സേ​ർ​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള സ​ർ​ക്കി​ൾ പ്ര​സി​ഡ​ന്‍റ് ടി. ​ബി​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എസ്. രാ​ജേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.