തമിഴ്നാട് ട്രാൻസ്പോർട്ട് ബസിടിച്ച് കെഎസ്ആർടിസി സ്റ്റേഷൻമാസ്റ്റർ മരിച്ചു
1548767
Thursday, May 8, 2025 12:38 AM IST
പാറശാല: തമിഴ്നാട് വക ട്രാൻസ്പോർട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് കെഎസ്ആർടിസി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം നെയ്യാറ്റിൻകര മൂന്ന്കല്ലുമ്മൂട് ഊരൂട്ടുകാല കീർത്തനം ഹൗസിൽ ജയശങ്കർ (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30നായിരുന്നു അപകടം.
കെഎസ്ആർടിസി പാറശാല ഡിപ്പോയിലെ സ്റ്റേഷൻമാസ്റ്ററായ ജയശങ്കർ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്ക് പോകുകയായിരുന്ന ബസ് പരശുവയ്ക്കൽ പെട്രോൾ പമ്പിന് സമീപം എതിർദിശയിൽ വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ജയശങ്കർ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ സംഗീത. മക്കൾ: കീർത്തന, കാർത്തിക്.