വെള്ളറടയില്‍ തെങ്ങിനു തീപിടിച്ചു
1548978
Thursday, May 8, 2025 7:24 AM IST
വെള്ളറട: വെള്ളറട ഗവണ്മെന്റ് യുപി സ്കൂളിന് എതിര്‍വശത്തെ സ്വകാര്യ പുരിയിടത്തിൽനിന്ന തെങ്ങിനു തീപിടിച്ചു.
തെങ്ങിനു സമീപത്തു കൂടെ പോകുന്ന 11 കെവി ലൈനില്‍നിന്ന് തീ പടര്ന്നതാകാമെന്നാണു പ്രാഥമിക നിഗമനം. ഉച്ചതിരിഞ്ഞു പ്രദേശത്ത് ഇടിമിന്നലോടു കൂടിയ മഴ ഉണ്ടായിരുന്നു. ഇത്തരത്തില്‍ തെങ്ങില്‍ ഇടിമിന്നലാ ഏറ്റതാണോ എന്നും സംശയം ഉണ്ട്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു വെള്ളറട കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പാറശാലയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി തീ പടരാതെ നിയന്ത്രണവിധേയമാക്കി.