"മെഡിക്കല്‍ കോളജിലെ സിടി സ്കാനിംഗ് പഴയ പടിയാക്കണം'
1549257
Friday, May 9, 2025 7:38 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വകുപ്പും ന്യൂറോളജി വകുപ്പും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നം പരിഹരിച്ച് നേരത്തെ ഉണ്ടായിരുന്നതുപോലെ ദിവസം 60 പേര്‍ക്ക് സ്കാനിംഗ് നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്.
എടുത്ത നടപടികള്‍ മൂന്നാഴ്ചക്കകം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും വിഷയത്തില്‍ ഇടപെട്ട് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മെഡിക്കല്‍ കോളജ് സൂപ്രണ്ടും റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് വ്യക്തമാക്കി.
കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. രോഗികള്‍ സ്കാനിംഗിന് വേണ്ടി മാസങ്ങള്‍ കാത്തിരിക്കേണ്ടതായ ദുരവസ്ഥയിലാണെന്ന് പരാതിയുണ്ട്.