ട്രാന്‍സ്പോര്‍ട്ട് ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമം: രണ്ടുപേർ പിടിയിൽ
1548966
Thursday, May 8, 2025 7:13 AM IST
നെയ്യാറ്റിന്‍കര: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ സ്വാമിമാരുടെ വേഷത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടു ബംഗാള്‍ സ്വദേശികള്‍ എക്സൈസ് ചെക്പോസ്റ്റില്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും 4.750 കിലോ കഞ്ചാവും പിടികൂടി.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ നാഗര്‍കോവിലില്‍നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ അമരവിള എക് സൈസ് ചെക്പോസ്റ്റ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്തു സംഘത്തെ പിടികൂടിയത്.
ബംഗാള്‍ സ്വദേശികളായ പരിമള്‍ മണ്ഡല് (54), പഞ്ചനന് മണ്ഡല് (56) എന്നിവരെയാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ഇവരുടെ പക്കലുള്ള രണ്ടു തുണി സഞ്ചികളിലായി പ്ലാസ്റ്റിക് കവറുകളിലായിരുന്നു കഞ്ചാവ് സൂക്ഷി ച്ചിരുന്നത്.
പാച്ചല്ലൂർ ഭാഗത്തേക്കാണു കഞ്ചാവ് കൊണ്ടുവന്നതെന്നു പിടിയിലായവർ പറഞ്ഞതായി എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. പിടിക്കപ്പെടാതിരിക്കാൻ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോൾസെയിൽ വ്യാ പാരികൾ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്.
കിലോയ് ക്ക് 30,000 മുതല്‍ 50,000 രൂപ വരെ വിലയുണ്ട്. 500 ഗ്രാമിന്റെ ചെറിയ പായ്ക്കറ്റുകളാക്കിയാണ് നാട്ടിന്‍പുറങ്ങളില്‍ കഞ്ചാവ് വില്‍പ്പനയെന്നും എക്സൈസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സർക്കിൾ ഇൻസ്പെക്ടർ ടോണി എസ്. ഐസക്കിന്റെ നേതൃത്വത്തില്‍ എക്സൈസ് ഇൻസ്പെക്ടർ ബിനോയ്, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് അനീസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിനിമോൾ എന്നിവരുള്‍പ്പെട്ട സംഘമാണ് കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടിയത്.