ഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ കൂറ്റൻ മരംവീണു
1549249
Friday, May 9, 2025 7:32 AM IST
പേരൂര്‍ക്കട: ഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ മരം വീണു. ബസിനു കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും ബസിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
ജവഹര്‍ ബാലഭവനിലെ അവധിക്കാല ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നതിനു കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന മിനി ബസിനു മുകളിലാണ് തണല്‍മരത്തിന്റെ വന്‍ ശിഖരങ്ങള്‍ വീണത്. ദേവസ്വം ബോര്‍ഡില്‍നിന്ന് കുറവന്കോണത്തേക്കു തിരിയുന്ന റോഡില്‍നിന്ന തണല്‍മര ശിഖരങ്ങളാണ് ബസിനു മുകളില്‍ വീണത്.
ബസിനുള്ളില്‍ ഡ്രൈവറെയും സഹായിയെയും കൂടാതെ 20-ഓളം കുട്ടികളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ഫയര്സ്റ്റേഷനില്നിന്നു സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യൂ ഓഫീസര്‍ സുധീഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ ദിനുമോന്, ഷഹീര്‍, ഷിബിന്‍, എഫ്ആര്‍ഒ ഡ്രൈവര്‍ നന്ദന് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഒരുമണിക്കൂറിലേറെ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ബസ് സംഭവസ്ഥലത്തുനിന്നു നീക്കി.