എംഡിഎംഎ സഹിതം യുവാവ് പിടിയില്‍
1548972
Thursday, May 8, 2025 7:13 AM IST
വലിയതുറ: വില്‍പ്പനയ്ക്കായി എത്തിച്ച 20 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് ടീം പിടികൂടി വലിയതുറ പോലീസിനു കൈമാറി. വള്ള ക്കടവ് പുത്തന്‍പാലം സ്വദേശി നഹാസിനെ (34)യാണ് പിടികൂടിയത്. വള്ളക്കടവ് എന്‍എസ് ഡിപ്പോക്ക് സമീപത്ത് നിന്നു ബുധനാഴ്ച ഉച്ചയോടുകൂടിയാണ് ഇയാള്‍ പിടിയിലായത്.
ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങി തിരുവനന്തപുരത്ത് എത്തിച്ചതെന്ന് ഇയാള്‍ അധികൃതരോട് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി നഹാസ് എംഡി എംഎ അടക്കമുളള ലഹരിമരുന്നുകള്‍ വില്‍ക്കുന്നുണ്ടെന്നും ഡാന്‍സാഫ് ടീം കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പു മഞ്ചേരി പോലീസ് ഇയാളെ 50 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇയാള്‍ക്കെതിരെ വലിയതുറ പോലീസ് കേസെടുത്തു.