കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
1549005
Thursday, May 8, 2025 11:14 PM IST
കഴക്കൂട്ടം: പള്ളിപ്പുറത്ത് ബൈക്കും കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സിഫ്റ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ പള്ളിപ്പുറം സിആർപിഎഫ് ബിസ്മി മൻസിൽ ആഷിക് (21) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി 12.30 നായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും പള്ളിപ്പുറം ഭാഗത്തേക്ക് വന്ന ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു. ആഷിക്കിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.