എംഡിഎംഎയുമായി യുവാക്കൾ പോലീസ് പിടിയില്‍
1548968
Thursday, May 8, 2025 7:13 AM IST
വെള്ളറട: രണ്ടാംഗ സംഘം 2.8 ഗ്രാം എംഡിഎംഎ യുമായി പോലീസ് പിടിയിലായി. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കേരള തമിഴ്നാട് അതിര്‍ത്തിയായ കടുക്കറയില്‍ വാഹന പരിശോധനയ്ക്കിടെയാണ് രണ്ടംഗസംഘം പോലീസിന്റെ വലയിലായത്. ചന്ദ്രമംഗലം ഇടയില വീട്ടില്‍ അനീഷ് (26), ആമച്ചല്‍ സ്വദേശി രോഹിണി നിവാസില്‍ അമല്‍ദേവ് (28) എന്നിവരാണ് പോലീസിന്റെ വലയിലായത്.
നാഗര്‍കോവില്‍വരെ ബസില്‍വന്ന സംഘം അവിടെനിന്ന് ബൈക്കില്‍ എംഡിഎംഎയുമായി എത്തുകയായിരുന്നു. ഡാൻസാഫ് സംഘാംഗമായ എസ്ഐ റസല്‍ രാജ്, ശശികുമാര്‍, പ്രജീഷ്, പ്രദീപ്, ഷൈനു അനീഷ് കുമാര്‍, അരുണ്‍, അനീഷ്, ടി.എല്‍. പത്മകുമാര്‍, പ്രണവ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസ് രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.