റിമാൻഡ് പ്രതി ചാടിപ്പോയി
1543944
Sunday, April 20, 2025 6:02 AM IST
വിഴിഞ്ഞം : മോഷണ കേസിൽ പിടിയിലായി കോടതി റിമാൻഡു ചെയ്ത പ്രതി രാത്രിയിൽ കോടതിക്കു സമീപത്തുനിന്ന ുപോലീസുകാരെ കബളിപ്പിച്ചു രക്ഷപ്പെട്ടു. കണ്ടെത്താനുള്ള ഊർജിതശ്രമം പോലീസ് ആരംഭിച്ചു. കോവളം ടൗൺ ഷിപ്പ് സ്വദേശി താജുദ്ദീൻ (24) ആണ് രക്ഷപ്പെട്ടത്.
ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് വിഴിഞ്ഞം പോലിസ് താജുദ്ദീനെ അറസ്റ്റ് ചെയ്തത്. പീഡനക്കേസിലെ മറ്റൊരു പ്രതിക്കൊപ്പം കൈയിൽ വിലങ്ങുമായാണു ഇയാളെ ഇന്നലെ രാത്രിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ എത്തിച്ചത്.
കോടതി ഇരുവരേയും റിമാൻഡു ചെയ്തു. നെയ്യാറ്റിൻകര ജ യിൽ കവാടത്തിലെത്തിച്ച ശേഷമാണ് രക്ഷപ്പെട്ടത്.