പ്രാര്‍ഥനാ മുഖരിതമായി ദേവാലയങ്ങള്‍ : ഈസ്റ്റര്‍ ആഘോഷങ്ങളില്‍ അലിഞ്ഞു വിശ്വാസികള്‍
1543943
Sunday, April 20, 2025 6:02 AM IST
തിരുവനന്തപുരം: ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ദേവാലയങ്ങള്‍. വിവിധ ദേവാലയങ്ങളില്‍ ഈസ്റ്ററിനോടനുബന്ധിച്ചു ഇന്നലെ രാത്രിയും ഇന്നുമാമയി നടക്കുന്ന ശുശ്രൂഷകളില്‍ വിശ്വാസികള്‍ പങ്കുചേരും. വിവിധ മതമേലധ്യക്ഷന്മാരും വൈദീകരും പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിക്കും.
പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ഇന്നലെ രാത്രി ഏഴിന് ആരംഭിച്ച ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിരുന്നു. ഇന്നു രാവിലെ 6.15നും വിശുദ്ധ കുര്‍ബാനയുണ്ട്.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ഇന്നലെ രാത്രി 10.30ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ഇന്നു രാവിലെ ഏഴിനും 8.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാനയുണ്ടാകും.
പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ ഇന്നു പുലര്‍ച്ചെ മൂന്നിന് ഇയിര്പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായിരുന്നു. ഇന്നു രാവിലെ 5.45നും 7.30നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
നിര്‍മലാഭവന്‍ സബ്സെന്ററിലും വെള്ളായണി ലിറ്റില്‍ ഫല്വര് ദേവാലയത്തിലും ഇന്നു രാവിലെ മൂന്നിന് ഇയിര്പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ ഇന്നലെ രാത്രി 10.30ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ഇന്നു രാവിലെ 7.30നും 11നും വൈകുന്നേരം അഞ്ചിനും 6.45നും ദിവ്യബലിയുണ്ടാകും.
കോട്ടണ്‍ഹില്‍ കാര്‍മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ ഇന്നലെ രാത്രി 11ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ഇന്നു 6.30നും രാവിലെ 8.30നും 11നും വൈകുന്നേരം നാലിനും 5.30 നും ദിവ്യബലിയുണ്ടാകും.
കണ്ണമ്മൂല വിശുദ്ധ മദര്‍ തെരേസ പള്ളിയില്‍ ഇന്നു പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. രാവിലെ ഏഴിനും വിശുദ്ധ കുര്‍ബാനയുണ്ടാകും.
പാളയം സമാധാനരാജ്ഞി ബസിലിക്കയില്‍ ഇന്നലെ വൈകുന്നേരം ആറിന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിച്ചു.
സ്പെന്‍സര്‍ ജംഗ്ഷനിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നു രാവിലെ അഞ്ചിന് രാത്രി നമസ്കാരം, പ്രഭാത നമസ്കാരം തുടര്‍ന്ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍.
പോങ്ങുംമൂട് വിശുദ്ധ അല്‍ഫോന്‍സാ പള്ളിയില്‍ ഇന്നലെ രാത്രി പത്തിന് ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. ഇന്നു 6.15നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
തിരുമല ഹോളി ഫാമിലി ദേവാലയത്തില്‍ ഇന്നു പുലര്‍ച്ചെ മൂന്നിന് ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. ഇടവക വികാരി ഫാ.ബെന്നി തെക്കേടത്ത് മുഖ്യകാര്‍മികനായിരുന്നു.
ശ്രീകാര്യം എമ്മാവൂസ് ദേവാലയത്തില്‍ ഇന്നു രാവിലെ നാലിന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിച്ചു. ഇന്നു രാവിലെ 6.30 നും 9.30നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സിംഹാസന കത്തീഡ്രലില്‍ ഇ ന്നു രാവിലെ 5.30ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു.
വട്ടിയൂര്‍ക്കാവ് എസ്എഫ്എസ് പള്ളിയില്‍ ഇന്നലെ രാത്രി പത്തിന് ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. ഇന്നു രാവിലെ ഏഴിനും വിശുദ്ധ കുര്‍ബാനയുണ്ടാകും.
മണ്ണന്തല സെന്റ് ജോണ്‍ പോള്‍ രണ്ടാമന് മലങ്കര ദേവാലയത്തില്‍ ഇന്നലെ രാത്രി 9.30ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിച്ചു.
ബാര്‍ട്ടന്‍ഹില്‍ വിശുദ്ധ പത്താം പിയൂസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ഇന്നലെ രാത്രി 9.30ന് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു.
മുട്ടട ഹോളിക്രോസ് ദേവാലയത്തില്‍ ഇന്നലെ രാത്രി 10.30ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ഇന്നു രാവിലെ ഏഴിനും 9.30നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
നെടുമങ്ങാട് സെന്റ് ജെറോം മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ ഇന്നലെ വൈകുന്നേരം ഏഴിന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ഇന്നു രാവിലെ ഏഴിനും 9.30നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
വലിയതുറ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ ഇന്നലെ രാത്രി 10.30ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു.
വെള്ളൂര്‍ക്കോണം ലാ സാലേത് മാതാ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ ഇന്നലെ രാത്രി എട്ടിന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ഇന്നു രാവിലെ ഏഴിനും 9.30 നും വിശുദ്ധ കുര്‍ബാന.
മാരായമുട്ടം സോവര്‍ഹില്‍ ലൂഥറന്‍ ചര്‍ച്ചില്‍ ഇന്നു രാവിലെ അഞ്ചിന് ഈസ്റ്റര്‍ ഘോഷയാത്ര, തുടര്‍ന്ന് ആരാധന.