വാഹനാപകടത്തിൽ യുവാവ് മരിച്ചു
1543682
Saturday, April 19, 2025 10:09 PM IST
വിഴിഞ്ഞം : കോവളം ബൈപാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.കോട്ടുകാൽ ചരുവിള പുത്തൻവീട്ടിൽ ഷാജിയുടെയും ഗീതയുടെയും മകൻ മഹേഷ് (23) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ബൈപാസിൽ മുക്കോല -കല്ലുവെട്ടാൻ കുഴിഭഗത്ത് സർവീസ് റോഡിലേക്ക് തെറിച്ച് വീണാണ് അപകടം നടന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം പോലീസ് മഹേഷിനെ ആംബുലൻസിൽ വിഴിഞ്ഞം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി : മഞ്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വിഴിഞ്ഞം പോലീസ് അറി യിച്ചു.