യുവാവ് തൂങ്ങിമരിച്ച നിലയിൽ
1543681
Saturday, April 19, 2025 10:09 PM IST
വിഴിഞ്ഞം : കൊട്ടാരക്കര സ്വദേശിയെ വിഴിഞ്ഞം തലയ്ക്കോട് ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അദാനി പോർട്ടിലെ സബ് കോൺട്രാക്ടിംഗ് കമ്പനി ജീവനക്കാരനായ കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ആർ.രാഹുൽ (27) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
തുറമുഖത്ത് ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ഇയാളെ മുല്ലൂർ തലയ്ക്കോട് ഭാഗത്തെ കമ്പനിയുടെ സ്റ്റോർ ഷെഡിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.
മറ്റ് തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വിഴിഞ്ഞം പോലീസ് അറിയിച്ചു .