മ​ന​സോ​ടെ ഇ​ത്തി​രി മ​ണ്ണ്: പ​ഞ്ചാ​യ​ത്തി​ന് സ്ഥ​ലംകൈ​മാ​റി
Thursday, October 10, 2024 7:07 AM IST
വെ​ള്ള​റ​ട: സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍ വീ​ട് വ​യ്ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ടു​ന്ന മ​ന​സോ​ടെ ഇ​ത്തി​രി മ​ണ്ണ് പ​ദ്ധ​തി​യി​ലേ​ക്കു പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ തൃ​പ്പ​ല​വൂ​ര്‍ വാ​ര്‍​ഡി​ല്‍ 20 സെ​ന്‍റ് സ്ഥ​ലം കൈ​മാ​റി മേ​പ്പാം​കോ​ട് വ​ലി​യ​കാ​ല ആ​ര്‍.​ബി. വി​ല്ല​യി​ല്‍ ജെ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്. വ​സ്തു​വി​ന്‍റെ പ്ര​മാ​ണം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് സ്വീ​ക​രി​ച്ചു.

20 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വ​സ്തു​വാ​ണു രാ​ജേ​ന്ദ്ര​പ്ര​സാ​ദ് കൈ​മാ​റി​യ​ത്. ‌സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ഡ്വ. ഡി. സു​രേ​ഷ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു, വി​ക​സ​ന സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ്, ​പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് തൃ​പ്പ​ല​വൂ​ര്‍ പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്തം​ഗം മി​നി പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ജ​ഗ​ദ​മ്മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.