ബോധവത്കരണ കാമ്പയിൽ
1601559
Tuesday, October 21, 2025 6:34 AM IST
വെഞ്ഞാറമൂട്: രാജ്യത്ത് സ്ത്രീകൾക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കുക, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മറവിൽ നടക്കുന്ന സ്ത്രീവിരുദ്ധ പ്രവർത്തനങ്ങളെ തടയുക, കേരള സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകൾക്ക് കരുത്ത് പകരുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഭയരഹിത ജീവിതം സുരക്ഷിത തൊഴിലിടം' എന്ന കാമ്പയിന്റെ ഭാഗമായി നോർത്ത് ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാമനപുരം മേഖലയിൽ കാമ്പയിൻ സംഘടിപ്പിച്ചു.
മേഖലയിലെ വിവിധ ഓഫീസ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് ലഘുലേഖ വിതരണം, വിശദീകരണ യോഗങ്ങൾ, ോധവത്കരണ ക്ലാസുകൾ, ജാഗ്രത സദസുകൾ, പോസ്റ്റർ പ്രചാരണം എന്നിവ സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ മേഖല വനിതാ കമ്മിറ്റി സെക്രട്ടറി എസ്. ദിവ്യ ബോധവത്കരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.