സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പിന് നേമത്ത് സ്വീകരണം
1601577
Tuesday, October 21, 2025 6:34 AM IST
നേമം: സ്കൂൾ കായികമേളയിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പിന് ബാലരാമപുരത്തും നേമത്തും സ്വീകരണം നൽകി. ബാലരാമപുരത്തെ വരവേല്പിന് ശേഷം നേമത്ത് നേമം ഗവ. യുപിഎസ്, വിക്ടറി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവർ സംയുക്തമായാണ് വരവേറ്റത്.
നേമം പോലീസ് സ്റ്റേഷനു മുന്നിൽനിന്ന് എസ്പിസി, എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വർണകപ്പിനെ സ്കൂളിലേയ്ക്ക് ആനയിച്ചു. സമ്മേളനം ഐ.ബി. സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ് അധ്യക്ഷനായി.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, പഞ്ചായത്ത് അംഗങ്ങളായ ടി. മല്ലിക, ഇ.ബി. വിനോദ് കുമാർ, പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഡോ. വി. ഗിരീഷ് ചോലയിൽ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഷീബാഗോപിനാഥ്, ഷീബ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ബിനു, പിടിഎ പ്രസിഡന്റു മാരായ കവിതാഉണ്ണി, പ്രഭാത്, എസ്എംസി ചെയർമാൻ എസ്. പ്രേംകുമാർ, വിക്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ഷീബ, നേമം ഗവ. യുപിഎസ് ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ എന്നിവർ പ്രസംഗിച്ചു.