കരകുളം പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
1601569
Tuesday, October 21, 2025 6:34 AM IST
നെടുമങ്ങാട്: അഞ്ച് വർഷക്കാലം ആരോഗ്യ- വിദ്യാഭ്യാസ-ക്ഷേമ-വികസന മേഖലയിൽ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ പൊതുജന സമക്ഷത്തിൽ അവതരിപ്പിച്ചു കരകുളം പഞ്ചായത്തിൽ വികസന സദസ് സംഘിടിപ്പിച്ചു. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
കരകുളം ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖ റാണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ബി. സജി കുമാർ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.