ഭാര്യാമാതാവിനെ ആക്രമിച്ച പോലീസുകാരൻ അറസ്റ്റില്‍
1601879
Wednesday, October 22, 2025 7:04 AM IST
വെള്ളറട: ഭാര്യാമാതാവിനെ ആക്രമിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. ആരുവമൊഴി കൃപാഭവനില്‍ അശോക് (35) ആണ് അറസ്റ്റിലായത്. ഭാര്യാ മാതാവ് ആനപ്പാറ റോഡരിക്കത്ത് വീട്ടില്‍ ശാന്തകുമാരി (42)യെ പണമാവശ്യപ്പെട്ടു മര്‍ദിക്കുകയും ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറുകയും ചെയ്തു.
മര്‍ദനത്തില്‍ ശാന്തകുമാരിക്ക് കൈവിരലിനും നെഞ്ചിലും പരിക്കേറ്റു. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് നിരവധി തവണ സ്റ്റേ ഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഹാജ രായിരുന്നില്ല. വെള്ളറട എസ് ഐ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടാന്‍ എത്തിയപ്പോള്‍ മറ്റ് ഏതാനും പേരുമായി ചേര്‍ന്ന് ഇയാള്‍ പോലീസിനുനേരെ തിരിഞ്ഞു.
തുടര്‍ന്നു തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുനെല്‍വേലി ജില്ലയിലെ പണകുടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ നാണ് അശോക്. കോടതിയില്‍ ഇയാളെ റിമാൻഡ് ചെയ്തു.