ലൈബ്രേറിയൻമാരെ നിയമിക്കണം: കേരള ലൈബ്രറി അസോസിയേഷൻ
1601853
Wednesday, October 22, 2025 6:54 AM IST
തിരുവനന്തപുരം: സർക്കാർ, എയിഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയൻ സ്തിക സൃഷ്ടിച്ച് ലൈബ്രറി സയൻസ് യോഗ്യതയുള്ളവർക്ക് സ്ഥിരനിയമനം നൽകണമെന്ന് കേരള ലൈബ്രറി അസോസിയേഷന്റെ 54-ാം സംസ്ഥാന സമ്മേളനം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി ഉത്തരവും നിലനിൽക്കെ സ്കൂളുകളിലെ ലൈബ്രറിയുടെ ചാർജ് അധ്യാപകരെ ഏൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
അസോസിയേഷന്റെ പുതിയ ഭാരവാഹികളായി ഡോ.പി.കെ. സുരേഷ് കുമാർ -പ്രസിഡന്റ്, ഡോ. എം ലളിത -വൈസ് പ്രസിഡന്റ്, ഡോ.വി.ആർ.അരുൺകുമാർ -ജനറൽ സെക്രട്ടറി, കെ.എം. ധന്യ-ട്രഷറർ, ഡോ. ഷിഹാബ്. ഐ -പബ്ലിക് റിലേഷൻസ് സെ ക്രട്ടറി, എ. അലക്സ്- ഓർഗനിസിംഗ് സെക്രട്ടറി, ജി. സുജിത്- ഓഫീസ് സെക്രട്ടറി,
ഡോ. കെ.പി.വിജയകുമാർ, ഡോ. എ. ഗോപികുട്ടൻ, പി. ഗോപാലകൃഷ്ണൻ നായർ, ഡോ. വി. ഗോപകുമാർ, ഡോ. നായർ, രമാദേവി അപ്പുകുട്ടൻ, സൗദാമിനി, ഡോ. വിഷ്ണുമായ, ഗ്രീഷ്മ രാജു - നിർവഹകസമിതി അംഗങ്ങൾ- എന്നിവരെ തെരഞ്ഞെടുത്തു.