അങ്കണവാടിയും കമ്മ്യൂണിറ്റി ഹാൾ കെട്ടിടവും തുറന്നു
1601885
Wednesday, October 22, 2025 7:04 AM IST
വിതുര: വാമനപുരം നിയോജക മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു.
കിടാരക്കുഴി പട്ടികവർഗ ഉന്നതിയിലെ പങ്കജൻകാണി സംഭാവന ചെയ്ത അഞ്ചു സെന്റ് സ്ഥലത്ത് അങ്കണവാടി കെട്ടിടവും, അതിനോടു ചേർന്ന കമ്മ്യൂണിറ്റി ഹാളും നിർമിക്കുന്നതിനായി പട്ടികവർഗ വികസന വകുപ്പിന്റെ പൂൾഡ് ഫണ്ട് 30.60 ലക്ഷവും വനിതാ ശിശുവികസന വകുപ്പിന്റെ 3.40 ലക്ഷവും ചേർത്ത് ആകെ 34 ലക്ഷം രൂപയാണു ചെലവഴിക്കുന്നത്.
ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു. നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ രാജീവൻ, പി.ഒ. മല്ലിക, ജി. കോമളം തുടങ്ങിയവർ പങ്കെടുത്തു.