അംബേദ്കർ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു
1601880
Wednesday, October 22, 2025 7:04 AM IST
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ കല്ലിയോട് വാർഡിൽ വടക്കേക്കോണം അംബേദ്കർ സാംസ്കാരിക നിലയം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. വടക്കേക്കോണം, കൊല്ല നിവാസികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാന പട്ടികജാതി വകുപ്പ് നടപ്പാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബഹുനില സാംസ്കാരിക മന്ദിര സമുച്ചയം നിർമിച്ചത്.
ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു. കല്ലിയോട് വാർഡിൽ നടപ്പിലാക്കിയ വികസന രേഖയുടെ പ്രകാശനം മന്ത്രി പഞ്ചായത്ത് പ്രസിഡന്റിനു കൈമാറി നിർവഹിച്ചു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, ജില്ലാ പഞ്ചായത്തംഗം എസ്. സുനിത, പാണയം നിസാർ, ചിത്രലേഖ, വേങ്കവിള സജി, ലീലാമ്മ ടീച്ചർ, വടക്കോണം ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീകല സ്വാഗതവും വാർഡ് മെമ്പർ സജിം കൊല്ല നന്ദിയും പറഞ്ഞു.