ശ്രീചിത്തിര തിരുനാളിന്റെ ജന്മവാർഷികം ആചരിച്ചു
1601850
Wednesday, October 22, 2025 6:54 AM IST
തിരുവനന്തപുരം: നാടു നീങ്ങിയ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ 113-ാമതു ജന്മവാർഷികം മഹാരാജാവ് അന്ത്യ വിശ്രമം കൊള്ളുന്ന കവടിയാർ കൊട്ടാരവളപ്പിലുള്ള പഞ്ചവടിയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയെത്തിയ രാജസ്ഥാനീയൻ മൂലം തിരുനാൾ രാമവർമ പഞ്ചവടിയിൽ ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് പുഷ്പാലംകൃതമായ "പഞ്ചവടി'യിൽ നടന്ന പുഷ്പാർച്ചനയിൽ രാജകുടുംബാംഗങ്ങളായ മൂലം തിരുനാൾ രാമവർമ, പൂയം തിരുനാൾ ഗൗരി പാർവതീഭായി, അശ്വതിതിരുനാൾ ഗൗരി ലക്ഷ്മീഭായി,
ഡോ. ഗിരിജ വർമ, ആദിത്യ വർമ, മുഖ്യാതിഥി ഡോ. സഹദുള്ള, സ്മാരക സമിതി നേതാക്കളായ മുൻ പ്രസിഡന്റ് പാലോട് രവി, എസ്.എൻ. രഘുചന്ദ്രൻ നായർ, ശാസ്തമംഗലം മോഹൻ, ജേക്കബ് കെ. ഏബ്രഹാം, വി. സണ്‍ ലാൽ, മുൻ സ്പീക്കർ എം. വിജയകുമാർ, സീതാരാമൻ, ഭീമാ ഡോ. ഗോവിന്ദൻ , കെ.പി. ശങ്കരദാസ്, കരമന ജയൻ, ഇ.എ. നജീബ്, ലംബോദരൻ നായർ തുടങ്ങിയവർ നേതൃത്വം നല്കി.
ഡോ. ഓമനക്കുട്ടിയുടെ നേതൃത്വത്തിൽ പഞ്ചവടിയിൽ രാവിലെ 7.30 മുതൽ ഭക്തിഗാനാലാപനവും ഉണ്ടായിരുന്നു. നഗരത്തിലെ വിദ്യാർഥികൾ, വിവിധ സംഘടനകൾ, അശ്വാരൂഢപോലീസ്, എൻസിസി, സ്ക്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയവരും പരിപാടികളിൽ പങ്കുചേർന്നു.