അഗ്നിച്ചിറകുകൾ-വനിതാ ജംഗ്ഷൻ
1601886
Wednesday, October 22, 2025 7:04 AM IST
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്ത് അഗ്നി ചിറകുകൾ എന്ന പേരിൽ സംഘടിപ്പിച്ച വനിതാ ജംഗ്ഷൻ ജില്ലാ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. റീന സുന്ദരം അധ്യക്ഷത വഹിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എസ്. റോഷ്നി, ജില്ലാ വനിത ശിശു വികസന ഓഫീസർ പി.എസ്. തസ്നിം, ജില്ലാ പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം എ. മിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഇന്ദുലേഖ, വി.ആർ. സതീജ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
പഞ്ചായത്തംഗങ്ങൾ, ഐസിഡിഎസ് സൂപ്പർ വൈസർ നീതു കെ. ജേക്കബ്, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പ്രസംഗിച്ചു. വനിതകളുടെ കലാപരിപാടികൾ, രാത്രി നടത്തം, പൂത്തിരി മേളം എന്നിവയും നടന്നു.