ഫ്രാൻ കേന്ദ്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
1601568
Tuesday, October 21, 2025 6:34 AM IST
നെയ്യാറ്റിൻകര: റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് നെയ്യാറ്റിൻകര കോടതിക്കു സമീപം മെയിൻ റോഡിൽ പൂമുഖം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്. ചന്ദ്രദാസ് ഉദ്ഘാടനം നിർവഹിച്ചു. ഫ്രാൻ പ്രസിഡന്റ് എസ്.കെ. ജയകുമാർ അധ്യക്ഷനായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത് മുഖ്യപ്രഭാഷണം നടത്തി.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ആര്. നടരാജൻ, ഫ്രാൻ ജനറൽ സെക്രട്ടറി അഡ്വ. തലയൽ പ്രകാശ്, ടി. മുരളീധരൻ, എം. രവീന്ദ്രൻ, ബി. ശശികുമാരൻനായർ, ജി. പരമേശ്വരൻനായർ എന്നിവർ സംബന്ധിച്ചു.